SUNDAY FIESTA
▫️▫️▫️▫️▫️▫️
ദിവസേനയുള്ള ഓൺലൈൻ ക്ലാസുകൾ കുട്ടികളുടെ ഉന്മേഷം കുറയുന്നതായി അനുഭവപ്പെടുന്നുണ്ടോ?
ഓഫ്ലൈൻ ക്ലാസ്സുകളിൽ നിന്നു അവർക്ക് കിട്ടേണ്ട പഠന അന്തരീക്ഷം ഓൺലൈൻ ക്ലാസുകൾക്ക് നൽകുവാൻ സാധിക്കുന്നില്ല എന്നത് വാസ്തവമാണ്. കുട്ടികളുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിക്കുന്നതാണ് മറ്റുള്ളവരുമായി അവർ സമ്പർക്കം പുലർത്തുന്നതും ചുറ്റുപാടുമായി ഇടപഴകുന്നതും. ഇക്കാര്യങ്ങളെ മുൻനിർത്തി സർഗ്ഗക്ഷേത്ര യൂത്ത് ഫോറം- We Next കുട്ടികൾക്കായി ഒരു ദിവസത്തെ റിഫ്രഷ്മെന്റ് session നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു എന്നുള്ള വാർത്ത കുട്ടികളെയും മാതാപിതാക്കളെയും ഏറെ സന്തോഷത്തോടെ അറിയിക്കുന്നു.
ഒരു ദിവസത്തേക്ക് കുട്ടികൾ അവരുടെ കൂട്ടുകാരുമായും മറ്റു കുട്ടികളുമായും സന്തോഷിച്ചു ഏറെ ഉത്സാഹത്തോടെ വ്യാപ്രതരാകും എന്നതിൽ സംശയമില്ല.ഉല്ലാസത്തോടൊപ്പം തന്നെ കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതഉണർത്തുവാനും ഈ പരിപാടിയിലൂടെ ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നു. എല്ലാ വിധ കോവിഡ് ചട്ടങ്ങളും പാലിച്ചാണ് ഈ പരുപാടി ഞങ്ങൾ നടത്തുന്നത്. ഈ വരുന്ന ഞായറാഴ്ചയാണ് ഈ പ്രോഗ്രാം നടത്തുന്നത്. കൂടുതൽ വിവരങ്ങളും രജിസ്ട്രേഷന് ഉള്ള രീതിയും ചുവടെ കൊടുക്കുന്നു.. കൂട്ടുകാരെ.. അപ്പോൾ മറക്കേണ്ട!
For Registration: https://forms.gle/JkKLA9expB3Lhgno8