WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?

സർഗ്ഗക്ഷേത്ര ഒരുക്കുന്ന ഫ്രീ വെബിനാർ – Content Writing

സർഗ്ഗക്ഷേത്ര ഒരുക്കുന്ന ഫ്രീ വെബിനാർ

Content Writing? Definition, Significance and Career Opportunities
ഒക്ടോബർ 17 ഞായറാഴ്ച നടക്കുന്നു.

നന്നായി എഴുതാൻ ✍🏼✍🏼✍🏼 സാധിക്കുകയെന്നത് ഒരു വലിയ കഴിവാണ്. ചിലർക്ക് അത് വളരെ സ്വാഭാവികമായി ചെയ്തുതുടങ്ങാൻ പറ്റും. ചിലർക്ക് ചിട്ടയായ പരിശ്രമത്തിലൂടെ നേടിയെടുക്കാനും സാധിക്കും.

നന്നായി എഴുതുവാൻ കഴിയുന്നവർക്ക് ഒരുപാട് മുന്നേറാൻ സാധിക്കുന്ന മേഖലയാണ് Content Writing. ഒരു ഫുൾ ടൈം ജോലി എന്ന രീതിയിലും അല്ലെങ്കിൽ പഠനത്തോടൊപ്പമോ ജോലിയോടൊപ്പമോ ഒരു പാർട്ട് ടൈം സാധ്യത എന്ന രീതിയിലും Content Writing നെ സമീപിക്കാം.

ഇനി ജോലിയല്ല നിങ്ങളുടെ ലക്ഷ്യമെങ്കിൽ, സ്വന്തം ബ്രാൻഡ് വളർത്തിയെടുക്കാനോ അല്ലെങ്കിൽ നേടിയെടുക്കുന്ന അറിവുകളും കിട്ടിയ അനുഭവങ്ങളും മറ്റുള്ളവരോട് പങ്കുവയ്ക്കാനോ എഴുതുവാനുള്ള കഴിവിനെ ഉപയോഗിക്കാം.

❓ Content Writing എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടോ?
❓ സാധ്യതകൾ ഒരുപാടുണ്ടെങ്കിലും പല കാരണങ്ങൾകൊണ്ട് എഴുതിത്തുടങ്ങാൻ പറ്റാതെ വിഷമിക്കുന്ന ആളാണോ നിങ്ങൾ?
❓ എഴുതാനുള്ള കഴിവിനെ ഒരു വരുമാനമാർഗമാക്കി മാറ്റണമെന്ന് ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ?
❓ പങ്കുവയ്ക്കാൻ ഒരുപാട് ആശയങ്ങൾ മനസിലുണ്ടെങ്കിലും എൻ്റെ എഴുത്ത് ആളുകൾക്ക് ഇഷ്ടപ്പെടുമോ എന്ന പേടികൊണ്ട് മടിച്ച് നിൽക്കുന്ന ആളാണോ നിങ്ങൾ?

സർഗ്ഗക്ഷേത്ര ഒരുക്കുന്ന Content Writing? Definition, Significance and Career Opportunities എന്ന സൗജന്യ വെബിനാറിന് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

തീയതി: 17 ഒക്ടോബർ 2021 ഞായർ
സമയം: 7 മണി മുതൽ 8 മണി വരെ
പ്ലാറ്റ്‌ഫോം: Zoom

തികച്ചും ഫ്രീ ആയ ഈ വെബിനാറിലേക്ക് പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം.

https://forms.gle/DX3a4jZ1shSQV1U7A