WeCreativez WhatsApp Support
Our customer support team is here to answer your questions. Ask us anything!
Hi, how can I help?

ഉന്നത നിലവാരത്തിൽ സൗജന്യ ഇംഗ്ലീഷ് ബിരുദ പഠനം

ഉന്നത നിലവാരത്തിൽ സൗജന്യ ഇംഗ്ലീഷ് ബിരുദ പഠനം 📕

ആഗോളഭാഷയായ ഇംഗ്ലീഷിലുള്ള പ്രാഗൽഭ്യം കുറവായതിനാൽ മത്സരരംഗത്ത് പിന്തള്ളപ്പെടുന്ന ഈ സാഹചര്യത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ബിരുദ പഠനവും അനുബന്ധ പരിശീലനവും സർഗക്ഷേത്ര ഒരുക്കുന്നു.

എം. ജി. യൂണിവേഴ്സിറ്റിയിൽ അഫിലിയേഷൻ ഉള്ള മികച്ച പഠന നിലവാരത്തിൽ പ്രവർത്തിക്കുന്ന ക്രിസ്തു ജ്യോതി കോളേജിൽ ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ മൂന്നു വർഷത്തെ കോഴ്സിൽ 10 വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള 📝സൗകര്യമാണ് സർഗക്ഷേത്രയിലൂടെ ലഭ്യമാക്കുന്നത്.

🔖പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസമാണ് യോഗ്യത.

സർഗക്ഷേത്ര കലാസാംസ്കാരിക കേന്ദ്രത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും ഇംഗ്ലീഷ് പരിജ്ഞാനം സമൂഹത്തിൽ വളർത്തുന്നതിന്റെയും ഭാഗമായി ഒരുങ്ങുന്ന ഈ അവസരം വിനിയോഗിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ നിങ്ങളുടെ അറിവിലുണ്ടെങ്കിൽ യോഗ്യരായവരെ ഈ കാര്യം അറിയിക്കുമല്ലോ. താല്പര്യമുള്ള വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ സർഗക്ഷേത്രയുടെ 📞8590462237 നമ്പറിൽ ബന്ധപെട്ടു കൂടുതൽ വിവങ്ങൾ തേടാവുന്നതാണ്.

സർഗക്ഷേത്രയുടെ ഈ നവീന ഉദ്യമത്തിൽ നല്ലവരായ അഭ്യുദയകാംക്ഷികളുടെ നിർലോഭമായ പിന്തുണ തേടുന്നു.🙏🏽

Fr. Alex Praikalam CMI
Director