ആദരവ് 2021
സർഗക്ഷേത്രയിൽ നിന്നും സ്നേഹാശംസകൾ!
കോവിഡ് മുന്നണി പോരാളികളായി പ്രവർത്തിച്ചവരെ സർഗക്ഷേത്ര പ്രൊഫഷണൽ ഫോറത്തിന്റെയും മാടപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും മാടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ 2021 നവംബർ 14 ഞായറാഴ്ച രാവിലെ 10.30ന് പെരുമ്പനച്ചിയിലുള്ള മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് ആദരിക്കുന്നു. പരിപാടിയുടെ ഉത്ഘാടന കർമ്മം നിർവഹിക്കുന്നത് ആദരണീയനായ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് MLA യാണ്. ചടങ്ങിൽ മുഖ്യാതിഥികളായി ശ്രീ. അലക്സാണ്ടർ പ്രാക്കുഴി(മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി. മണിയമ്മ രാജപ്പൻ (മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ), ശ്രീ. റ്റി. എം ജോർജ് (പ്രസിഡന്റ് മാടപ്പള്ളി സർവീസ് സഹകരണ ബാങ്ക്) എന്നിവർ പങ്കെടുക്കുന്നു. പരിപാടിയുടെ വിജയത്തിനായി അങ്ങയുടെ ആത്മാർത്ഥമായ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.
ഫാ അലക്സ് പ്രായിക്കളം സി. എം. ഐ
ഡയറക്ടർ സർഗക്ഷേത്ര